
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വീട്ടിലും ബാംഗ്ലൂരിലെ ഫ്ലാറ്റിലും വെച്ച് പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് എടുത്തു. ചീമേനി വലിയ പൊയിൽ മുണ്ട കമ്പഴശേരിയിൽ ഹരീഷ് കുമാറിൻ്റെ മകൾ കെ.എച്ച് അനഘയുടെ പരാതിയിൽ ഭർത്താവ് പയ്യോളി ചമത വാതിൽ മടയിൽ രാജേഷ് , പിതാവ് ഗോപി, അമ്മ രമണി, സഹോദരൻ രജ്ഞിത്ത് എന്നിവർക്കെതിരെയാണ് ചീമേനി പോലീസ് കേസ് എടുത്തത്. 2021ഒക്ടോബർ ഇരുപതിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പീഡിപ്പിച്ചതെന്ന് അനഘ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.