
മടിക്കൈ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മടിക്കൈ 2, 1991-92 എസ്. എസ്. എൽ. സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി മടിക്കൈ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലേക്ക് സാന്ത്വന യാത്ര സംഘടിപ്പിച്ചു. മനസ്സു നിറയെ സ്നേഹവും സ്വാന്ത്വനവുമായെത്തിയ ചങ്ങാതിക്കൂട്ടം പ്രവർത്തകരെ അന്തേവാസികളും ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും സ്വീകരിച്ചു. ചങ്ങാതിക്കൂട്ടം ശേഖരിച്ച പലചരക്ക് സാധനങ്ങളും മറ്റും കേന്ദ്രത്തിനു കൈമാറി. സൗഹൃദ യോഗത്തിൽ സുമ, എൻ. പി. ശശി, ഹൊസ്ദുർഗ് പൊലിസ് ഇൻസ്പെക്ടർ പിഅജിത് കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വി ശ്രീലത, ശ്രീവിദ്യ, രാജീവൻ എന്നിവർ സംസാരിച്ചു. അഗതി മന്ദിരത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ട്രസ്റ്റ് സാരഥി സുസ്മിത ചാക്കോ വിശദീകരിച്ചു. ശേഷം അന്തേവാസികളും ചങ്ങാതിക്കൂട്ടം പ്രവർത്തകരും കലാ പരിപാടികൾ അവതരിപ്പിച്ചു. എല്ലാവർക്കും ലഘു ഭക്ഷണവും ചായയും വിതരണം ചെയ്തു.ശേഷം അന്തേവാസികളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചങ്ങാതിക്കൂട്ടം മടങ്ങി.