
കാത്തങ്ങാട്: കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകർക്ക് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു ഡോസിന് 2000 രൂപ വിലമതിക്കുന്ന കുത്തിവെപ്പ് രണ്ടു ഡോസ് വീതം ഒരു കുട്ടിക്ക് നൽകണം. 14 വയസ്സിന് മുകളിൽ മൂന്ന് ഡോസ് ആവശ്യമാണ്. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി വ്യാപിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.