
നീലേശ്വരം:ചായ്യോത്ത് ടി ദാമോദരൻ മാസ്റ്റർ (88)അന്തരിച്ചു. പരേതനായ കോട്ടയിൽ കോരന്റെയും തായത്ത് കുഞ്ഞിമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എൻ.കെ.വസന്ത കുമാരി (റിട്ടയേർഡ് പ്രധാനാധ്യാപികജി എൽ പി എസ് കീഴ്മാല , )മക്കൾ:ടി.എൻ ബിന്ദു(ചായ്യോത്ത്),ടി എൻ ബീന(ചൂട്ടുവം),ടി എൻ ബിജു.(ചായ്യോത്ത്)മരുമക്കൾ: കെ .മോഹനൻ (ചായ്യോത്ത്),വത്സൻ (ചൂട്ടുവം),സുജിത (വടക്കേ പുലിയന്നൂർ). സഹോദരങ്ങൾ:ടി .അപ്പൂട്ടി മാസ്റ്റർ (പാലക്കാട്ട് ) ജാനകി (തുരുത്തി) ടി.പ്രഭാകരൻ (ചായ്യോത്ത്) പരേതരായ കാർത്യായനി,ബാലകൃഷ്ണൻ,ഗംഗാധരൻ
ജി എൽ പി എസ് ചുള്ളിക്കര,ജിഎൽപിഎസ് ചെറിയാക്കര,ജി എച്ച് എസ് എസ് ചായ്യോത്ത്,ജിഎൽപിഎസ് കിനാനൂർ ,ജി എൽ പി എസ് ബാനം,ജി എൽ പി എസ് ചെരണത്തല എന്നീ വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.സിപിഐഎം കിനാനൂർ ലോക്കൽ കമ്മിറ്റി അംഗം,കെഎസ്ടിഎ സബ് ജില്ലാ പ്രസിഡൻറ് ,കർഷക സംഘം ഏരിയ കമ്മിറ്റി അംഗം,ചായ്യോത്ത് ക്ഷീരോത്പാദക സംഘം പ്രസിഡൻറ് , എൻ .ജി.സ്മാരക കലാവേദി സ്ഥാപക പ്രസിഡൻറ് ,ചായ്യോത്ത് ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്,വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പഴയ കാല നാടക പ്രവർത്തകൻ കൂടിയാണ്. നിലവിൽ സിപിഐഎം കുണ്ടാരം ബ്രാഞ്ച് അംഗമാണ്.രാവിലെ 9.30 ന് ചായ്യോത്ത് എൻ ജി സ്മാരക കലാവേദിയിലും തുടർന്ന് സ്വവസതിയിലും പൊതുദർശനത്തിനു വെക്കും.11 മണിക്ക് ചൂരിപാറ പൊതു ശ്മശാനത്തിൽ സംസ്കരിക്കും