
കാഞ്ഞങ്ങാട് :യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തി എന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. കൊട്ടിയൂർ വെള്ളച്ചിറ സ്വദേശിയും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് സമീപം താമസക്കാരിയുമായ ഷിബുവിന്റെ ഭാര്യ ട്വിങ്കിൾ ഷിബു (36) വിൻ്റെ പരാതിയിൽ കാഞ്ഞങ്ങാട്ടെ മൻസൂർ മുഹമ്മദിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുതിയ കോട്ടയിലെ ഒരു വക്കീൽ ഓഫീസിൽ വെച്ചാണ് സംഭവം. ട്വിങ്കിളിന്റെ ഭർത്താവുമായി മൻസൂർ മുഹമ്മദ് ഉണ്ടാക്കിയ ഒരു എഗ്രിമെൻറ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടത് വിസമ്മതിച്ചതിനാണ് ഭർത്താവിനെ ഇല്ലാതാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്ന് ട്വിങ്കിൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.