The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാഞ്ഞങ്ങാട്:നവ കേരള സൃഷ്ടിക്കുവേണ്ടിയുള്ള കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പ്രായോഗിക രൂപം നൽകാൻ സാധിക്കുന്ന വിധത്തിൽ ഉത്പാദനവും ഉൽപാദന ക്ഷമതയും വർധിപ്പിച്ച് ജലസുരക്ഷ ഉറപ്പുവരുത്തി തൊഴിൽ സാധ്യതകൾ പരമാവധി വർധിപ്പിച്ച് വികസനൻമുഖവും ജനോപകാരപ്രദവുമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സമ ഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകുന്നതിനും എല്ലാ മേഖലകൾക്കും തുല്യ പ്രാധാന്യം നൽകിയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025- 26വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് കെ. വി.ശ്രീലത അവതരിപ്പിച്ചത്.. 2025- 26 വാർഷിക ബജറ്റിൽ സംസ്ഥാന കേന്ദ്ര പദ്ധതി വിഹിതവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടും ഉൾപ്പെടെ 59 കോടി 76 ലക്ഷത്തി 78ആയിരത്തി 544 രൂപ വരവും 59 കോടി 14 ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവും 62 ലക്ഷത്തിആയിരത്തി അഞ്ഞൂറ്റി നാല്പത്തി നാല് രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. കാർഷിക മേഖല, മൃഗസംരക്ഷണ മേഖല, പാർപ്പിട പദ്ധതികൾ, ആരോഗ്യ മേഖല, സ്ത്രീ സൗഹൃദ ഗ്രാമം, വയോജനങ്ങൾ, കുട്ടികൾ,, ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ, വിദ്യാഭ്യാസ മേഖല, പ്രകൃതി ജലസംരക്ഷണം, കുടിവെള്ളം, സുസ്ഥിര ശുചിത്വ പദ്ധതി, പശ്ചാത്തല മേഖല, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് എല്ലാം ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ സെക്രട്ടറി എസ്. ഹരികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ സംസാരിച്ചു.

Read Previous

വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Next

വനിത സെമിനാർ കാഞ്ഞങ്ങാട്  നഗരസഭ ചെയർ പേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73