
പയ്യന്നൂർ.പയ്യന്നൂർ സ്വദേശിയായ യുവാവ് മുംബെയിൽ മരണപ്പെട്ടു.പയ്യന്നൂർ തെരുവിലെ എ.വി രാജീവൻ – പി വി പ്രഷീജ ദമ്പതികളുടെ മകൻ കുഞ്ഞിമംഗലത്തെ രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബെയിലെ കമ്പനിയിൽജോലി ചെയ്തു വരികയായിരുന്നു. സഹോദരി: രഹ്ന രാജീവ്. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9 മണി മുതൽ പയ്യന്നൂർ തെരുവിലെ വസതിയിലും പൊതു ദർശനത്തിന് ശേഷം 10.30 മണിക്ക് സമുദായ ശ്മശാനത്തിൽ (പുഞ്ചക്കാട് ) സംസ്ക്കരിക്കും