
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം കാരാട്ട് വയൽ ജില്ല പെൻഷൻ ഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി.പ്രസന്ന ടീച്ചർ ഉൽഘടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോ:കെ.സുജാതൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി കെ.ചന്ദ്രശേഖരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ വി കുഞ്ഞികൃഷ്ണൻ സ്വാഗതവും, കെ.പി. കമ്മരാൻ നായർ അനുശോചന പ്രമേയവും ട്രഷറർ വി.സുരേന്ദ്രൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.എസ്. ഗോപാലകൃഷ്ണൻ ജില്ലാ ട്രഷറർ, ടി.വി.സരസ്വതി കുട്ടി ടീച്ചർ ജില്ലാ വൈസ് പ്രസിഡന്റ്,ബാലൻ ഒളിയക്കാൽ ജില്ലാ വൈസ് പ്രസിഡന്റ്,പി.വി. കമലാക്ഷി,ജില്ലാ ജോയിന്റ് സെക്രട്ടറി,വി.വി. ബാലകൃഷ്ണൻ ജില്ലാ കമിറ്റി അംഗം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് വിദ്വാൻ കെ കെ നായരെ കറിച്ച് എഴുതിയ വായന വസന്തം എന്ന പുസ്തകതിന്റെ ഗ്രന്ഥ രചയിതാവ് എം. കുഞ്ഞമ്പു പൊതുവാൾ മാസ്റ്ററെ അനുമോദിച്ചു.
അംഗങ്ങളുടെതിരഞ്ഞെടുപ്പിന് ജില്ലാ കമിറ്റി അംഗംകുഞ്ഞി ഗോവിന്ദൻ നേതൃത്വം വഹിച്ചു.പുതിയ ഭാരവാഹികൾ പ്രസിഡന്റ് ബി പരമേശ്വരൻ, സെക്രട്ടറി കെ ചന്ദ്രശേഖരൻ, ട്രഷറർ വി സുരേന്ദ്രൻ എന്നിവർ അടങ്ങിയ 25 അംഗ കമിറ്റിയെ തിരഞ്ഞെടുത്തു. എൻ രാധ പ്രമേയം അവതരിപ്പിച്ചു. വി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.