The Times of North

Breaking News!

വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്   ★  കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു   ★  പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു   ★  കോടോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു   ★  പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു   ★  പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്. അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്. അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

Read Previous

പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

Read Next

റമദാൻ കിറ്റ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73