The Times of North

Breaking News!

സമഗ്ര മേഖലയിലും വിഹിതങ്ങൾ നീക്കി വച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്   ★  വാഴുന്നോറൊടി ഏഴാം തോടിലെ വീടിൻ്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  കൊറഗ വിഭാഗത്തിൽപ്പെടുന്ന 142 കുടുംബങ്ങൾ കൈവശം ഭൂമിയുടെ ഉടമസ്ഥരാകും.   ★  വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  കാറുകൾക്ക് മുകളിൽ മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്   ★  കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു   ★  പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു

കോൺഗ്രസിന്റെ അവകാശ പത്രികയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണം: അർജുനൻ തായലങ്ങാടി

മംഗൽപാടി: ആശാവർക്കേഴ്സ് കോൺഗ്രസ് 2019 മുതൽ നൽകിവരുന്ന ആശാവർക്കർമാരുടെ അവകാശ പത്രികയിൽ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ഉടൻ തീരുമാനം കൈക്കൊള്ളണമെന്ന് ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് അർജുനൻ തായലങ്ങാടി ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ അവകാശ പത്രിക അംഗീകരിക്കണമെന്നാ വശ്യപ്പെട്ട് 2019 മുതൽ ഐ എൻ ടി യു സി നടത്തിവരുന്ന സമരത്തിന്റെ തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല സമരം മഞ്ചേശ്വരത്തെ മംഗൽപാടി പഞ്ചായത്തിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രിക്കും 2023ൽ മുഖ്യമന്ത്രിക്കും 2025ൽ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ചു ഐ എൻ ടി യു സി നൽകിയ അവകാശ പത്രികയിൽ തീരുമാനമെടുക്കാതെ ആശാവർക്കർമാരോട് വഞ്ചനാപരമായ സമീപനമാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ കൈക്കൊള്ളുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ സംരക്ഷകരായ സി പി എം അധികാരത്തിലെത്തിയപ്പോൾ അടിസ്ഥാന ജനവിഭാഗമായ ആശാവർക്കർമാർ ഉൾപ്പെടെയുള്ള തൊഴിലാളി വിഭാഗത്തി ന്റെ ചൂഷകരായി മാറിയിരിക്കുകയാണ്. ഓണറേറിയം എന്ന മധുരപൊതി കാണിച്ച് ആശാവർക്കർമാരെ പറ്റിക്കാതെ അവരെ സർക്കാർ ജീവനക്കാരായി പരിഗണിച്ച്ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും നൽകി പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ഇടതുപക്ഷ സർക്കാറിനെതിരെയുള്ള കൊടുങ്കാറ്റായി സമരം മാറുമെന്നും അർജുനൻ മുന്നറിയിപ്പ് നൽകി. ലക്ഷ്മണൻ കേതകദടി അധ്യക്ഷത വഹിച്ചു. ഷാജി എൻ. സി,വി പി മഹാരാജൻ,കമറുദീൻ പാടലട്ക്ക, മുഹമ്മദലി ഏരിയാൽ, മേഴ്സി കുമ്പള, ജെസ്സി അനിൽ, പുഷ്പലത ബന്ദിയോട്, വിജയ എസ്. കെ, സന്തോഷ് പഞ്ചതൊട്ടി, പത്മനാഭ, യാകൂബ്,പീറ്റർ ഡി സൂസ എന്നിവർ പ്രസംഗിച്ചു.സായിറാ ബാനു സ്വാഗതവും, സദർ ഹുസൈൻ നന്ദിയും പറഞ്ഞു.

Read Previous

പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം പോലീസിനെതിരെഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Read Next

ഗാലക്സി ഇനി ഹരിത ഗ്രന്ഥാലയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73