
കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാദിനത്തിന്റെ ഭാഗമായി ലോയേഴ്സ് യൂണിയൻ ഹൊസ്ദുർഗ് വനിതാ സബ് കമ്മിറ്റി വനിതാദിനാഘോഷം നടത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ,സംവാദം എന്നിവ നടത്തി. ആദ്യമായി സിനിമയിൽ പാടിയ ട്രാൻസ് ജെൻ്റർ വുമൺ നർത്തകീയമായ ചാരുലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ട്രാൻസൻറ് മേഖലയിലെ പ്രശ്നങ്ങൾ, പൊതുസമൂഹവുമായി ഉള്ള ബന്ധം, ഗുണങ്ങളും ,ദോഷങ്ങളും,ഈ മേഖലയിൽ എത്തിയതിന്റെ അനുഭവങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ വനിത അഭിഭാഷകരമായി സംവാദം നടത്തി.
സബ് കമ്മിറ്റി ചെയർമാൻ ടിട്ടിമോൾ കെ ജൂലി അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ പി ബിന്ദു, പി സിന്ധു,രേണുക ദേവി തങ്കച്ചി, എൻ പി സീമഎന്നിവർ സംസാരിച്ചു. വനിത സബ്കമ്മിറ്റി കൺവീനർ കെ വി സൗഭാഗ്യ സ്വാഗതവും പി രജിത നന്ദിയും പറഞ്ഞു.