
നീലേശ്വരം:വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു. പാലായിലെ പി ജിത്തു (26) വിനെയാണ് നീലേശ്വരം എസ് ഐ അരുൺ മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെ എൽ 56 യു 14 36 ബൈക്കും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞദിവസം വൈകിട്ട് പാലായി റോഡിൽ വച്ചാണ് സംഭവം മുഖം മറച്ച് ബൈക്കോടിച്ചു വരികയായിരുന്നു ജിത്തുവിനെ എസ്ഐ അരുൺ മോഹനനും സംഘവും തടഞ്ഞുനിർത്തിയപ്പോഴാണ് ജിത്തു എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്