
കരിന്തളം:കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിത കലാലയ പ്രഖ്യാപനവും വിജയോത്സവവും സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടിയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഹരിത കലാലയ പ്രഖ്യാപനം നടത്തി . കണ്ണൂർ യൂണിവേഴ്സിറ്റി സി സോൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ റണ്ണർ അപ്പായ കോളേജ് ടീമിംഗങ്ങളെ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . വിദ്യാർഥികൾക് ലഹരി വിരുദ്ധ ബോധവൽക്കരണവും അദ്ദേഹം നൽകി .പ്രിൻസിപ്പാൾ കെ.വിദ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ വി അജിത് കുമാർ, ഹരിത കേരളം റിസോഴ്സ് പേഴ്സൻ രാഘവൻ മാസ്റ്റർ, ജയ്സൻ വി ജോസഫ്, എസ്. ആർ ശ്രീദേവി, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർത്ഥ്, കോളേജ് സൂപ്രണ്ട് ഷൈജ സി.വി ,പി ടി എ വൈസ് പ്രസിഡണ്ട് വി. മധുസൂദനൻ എന്നിവർ സംസാരിച്ചു.