
നീലേശ്വരം : മാലിന്യമുക്തം നവകേരളം – സ്വച്ച് സർവേക്ഷ ൻ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി,വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, കൗൺസിലർമാരായ എം കെ വിനയരാജ്, കെ മോഹനൻ എന്നിവർ സംസാരിച്ചു പരിപാടിയിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, വൈ പി മഞ്ജിമ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു