
നീലേശ്വരം :രാത്രി നിസ്കാരം കഴിഞ്ഞ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിട്ട. എസ് ഐ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തപള്ളയിലെ പി അബൂബക്കർ (60) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വഴിയിൽ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ദീർഘകാലം ഹൊസ്ദുർഗ് സർക്കിൾ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഭാര്യ: സാറ. മക്കൾ: നൗഫൽ, ഫിറോസ്, സിറാജ്.