
കൊന്നക്കാട് : ബളാൽ പഞ്ചായത്തിലെ 9.10 വാർഡുകളെ ബന്ധിപ്പിച്ചു കൊണ്ട് പരപ്പബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വലിയ പാമത്തട്ട് വാഴത്തട്ട്
റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാമത്തട്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡിവിഷൻ അംഗം ഷോബി ജോസഫ് പദ്ധതി വിശദീകരിച്ചു.
വാർഡ് മെമ്പർ ബിൻസി ജെയിൻ. മോൻസി ജോയ്. പി. സി. രഘു നാഥൻ നായർ. ടി. പി. തമ്പാൻ. ജോർജ്ജ് തോമസ്. ആഞ്ജിത് കെ. തോമസ് റോസിലി വട്ടമല.ടോമി കൈതത്തറ.
എന്നിവർ പ്രസംഗിച്ചു..