
നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ക്ഷേത്രത്തിലേക്ക് വാട്ടർ കൂളർ സമർപ്പണം നടത്തി. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രജേന്ദ്രനിൽ നിന്നും ക്ഷേത്രം ട്രസ്റ്റി ടി.സി ഉദയവർമ്മ രാജ വാട്ടർ കൂളർ ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ ഡയറക്ടർമാരായ എ സുരേഷ് ബാബു, കെ. സുകുമാരൻ, കെ സൂരജ്, കെ ചന്ദ്രശേഖരൻ, സി. സുനിൽകുമാർ, എക്സിക്യൂട്ടിവ് ആഫീസർ കെ പി സുനിൽകുമാർ, കെ.ആർ രാകേഷ്, മോഹനൻ, കെ വി വിനോദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags: dedication Water cooler