
പടന്നക്കാട്:നിയന്ത്രണം വിട്ട കാർ രണ്ട് സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. പടന്നക്കാട് മേൽപ്പാലത്തിനും നെഹ്റു കോളജിനുമിടയിലുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി സുധീർ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുധീരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുധീറിന്റെ സുഹൃത്ത് അരവഞ്ചാലിലെ സംഗീർത്ഥ്, ഓട്ടോറിക്ഷ ഡ്രൈവർ ബല്ലയിലെ സംഗീത് , യാത്രക്കാരായ തട്ടുമ്മലിലെ മണികണ്ഠൻ, പുഷ്പലത ബൈക്കിൽ ഉണ്ടായിരുന്ന കാസർകോട് നുള്ളിപ്പാടിയിലെ അംറാസ്, ഷാനിദ് , കാർ ഡ്രൈവർ കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.