
മഞ്ചേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. സ്കൂട്ടറിൽ കടത്തുകയായിരുന്ന 74.8 ഗ്രാം എംഡിയുമായി രണ്ടുപേർ അറസ്റ്റിൽ. മിയാപ്പദവ് ബേരിക്കയിലെ സയ്യിദ് അഫ്രിദ് (25), ബുദ്രിയ ഹൗസിലെ എസ് മുഹമ്മദ് ഷമീർ (24) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു
വ്യാഴാഴ്ച രാത്രി 7 മണിയോടെ മീഞ്ച കൊളവയലിൽ വച്ച് എസ് ഐ രതീഷും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് സംഘത്തിൽ എഎസ്ഐ സദൻ, പോലീസുകാരായ രജീഷ് കാട്ടാമ്പള്ളി, നിജിൻ എന്നിവരും ഉണ്ടായിരുന്നു