
കണ്ണൂർ:കൊളച്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരണപ്പെട്ടത്. ബുധൻ രാത്രി പത്തോടെകണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു. പോകുകയായിരുന്ന ഓട്ടോയിൽ ഡ്രൈവറുടെ ഭാഗത്ത് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെനിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. നാട്ടുകാർ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കുഞ്ഞിരാമൻ ഇ പാഞ്ചാലി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : ബീന, നീതു, പരേതനായ ഇന്ദ്രൻ.