The Times of North

Breaking News!

കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി   ★  യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ    ★  വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി   ★  പടിഞ്ഞാറ്റംകൊഴുവലിലെ റിട്ട. എസ്. ഐ മൂലച്ചേരി ഗംഗാധരൻ നായർ അന്തരിച്ചു   ★  കരിന്തളം ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പ് യുവതിയും യുവാവും അറസ്റ്റിൽ   ★  യുവതിയെ മംഗളൂരുവിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്   ★  ക്ഷേത്രോത്സവത്തിന് പച്ചക്കറിയുടെ വിളവെടുത്തു

കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം

കാസർകോട് ജില്ലയിലെ പാലക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി 27.02.2025 തീയ്യതി 16.00 മണി മുതല്‍ 28.02.2025 തീയ്യതി 08.00 മണി വരെ കാർക്കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പിറോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ വാഹനങ്ങളും കാസർകോട് നിന്നും NH 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

കാസർകോട് നിന്നും വരുന്ന ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് NH 66 ല്‍ എത്തിച്ചെര്‍ന്നു അതുവഴി പോകേണ്ടതാണ്.

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൌത്തില്‍ നിന്നും കെ.എസ്. ടി പി റോഡില്‍ പ്രവേശിക്കാതെ NH 66 വഴി തന്നെ പോകേണ്ടതാണ്.

കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള ചെറുവാഹനങ്ങള്‍ KSTP റോഡില്‍ കൂടി മഡിയന്‍ ജങ്ഷനില്‍ നിന്നും മാവുങ്കല്‍ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ വന്നു രാവണേശ്വരം മുക്കൂട്ട് വഴി കേന്ദ്ര സര്‍വകലാശാലക്കു സമീപത്ത് കൂടി NH 66 ല്‍ പ്രവേശിക്കുകയോ ചെയ്തു കാസർകോട് ഭാഗത്തേക്ക് പോകേണ്ടതുമാണ്.

Read Previous

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

Read Next

മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73