
മടിക്കൈ :ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം മടിക്കൈ എരിക്കുളം ഏമ്പക്കാരിലെ മുരളി – ശ്രീലത ദമ്പതികളുടെ മകനെയാണ് ഒമിനി വാനിൽ വന്ന സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.റോഡിലൂടെ നടന്നു വരികയായിരുന്നു കുട്ടിയെ വാനിൽ വന്ന സംഘം ബലംപ്രയോഗിച്ച്തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ കുതറി മാറിരക്ഷപ്പെട്ട കുട്ടി തൊട്ടടുത്തുള്ള ബന്ധു വീട്ടിൽ എത്തി വിവരം പറഞ്ഞു. അവർ ഉടൻ നീലേശ്വരം പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.അന്വേഷണം തുടരുന്ന നായി നീലേശ്വരം പോലീസ് അറിയിച്ചു.