
പയ്യന്നൂരില്‍ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളില്‍ നിന്നും പിടികൂട്ടിയത് 40 ഗ്രാമിന് മുകളില്‍ എംഡിഎംഎ. കണ്ണൂര്‍ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കെ എല്‍ 60 എസ് 2298 നമ്പര്‍ ബ്ലാക്ക് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി പയ്യന്നൂര്‍ കണ്ടോത്ത് കോത്തായി മുക്കില്‍ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടികൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് എംഡിഎംഎ യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ എസ്പിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പയ്യന്നൂര്‍ എസ് എച്ച് ഒ ശ്രീഹരി കെ പിയും സംഘവും യുവാക്കളെപിടികൂടിയത്.