
17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായായി സംഘാടനത്തിൽ വഴികാട്ടികളായ പൂർവ്വികരെ അനുസ്മരിച്ചു. 1990 ലെ പ്രഥമ പെരുങ്കളിയാട്ടത്തിന് സാരഥ്യം വഹിച്ച മണമറഞ്ഞ വ്യക്തിത്വങ്ങളുടെ സ്മരണാർത്ഥം സംഘടിപ്പിച്ച സ്മൃതി സംഗമം സംഗീത രത്നം കാഞ്ഞങ്ങാട് രാമ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പരേതരായ കരിമ്പിൽ കുഞ്ഞമ്പു, തെക്കടവൻ രാഘവൻ, കണ്ണോത്ത് നാരായണൻ, ചെരിപ്പാടി കുഞ്ഞമ്പുനായർ,സി കൃഷ്ണൻ നളന്ദ, ബി കറുത്തമ്പു മേസ്ത്രി,പുതിയ പറമ്പൻ നാരായണൻ കാരണവർ,സി എച്ച് അബൂബക്കർ ഹാജി,പ്രൊഫ ടി അപ്പുക്കുട്ടൻ,കെ പി ദാമോദരൻ,പി വി ചന്തൂഞ്ഞി മാസ്റ്റർ,ബാലൻ കർണ്ണമൂർത്തി,പ്രൊ എം ജനാർദ്ദനൻ നായർ,സുരേന്ദ്രൻ നീലേശ്വരം,മേലത്ത് ദാമോദരൻ മാസ്റ്റർ,പി ശ്രീധരൻ എമ്പ്രാതിരി,കക്കാണത്ത് കുഞ്ഞിരാമൻ, കുട്ടമത്ത് എ ശ്രീധരൻ,ബാലചന്ദ്രൻ നീലേശ്വരം,ചിറയിൽ ചിരിതൈയമ്മ, മന്ദ്യൻ കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ സ്മരണകളാണ് പുതുക്കിയത്.മൺമറഞ്ഞുപോയ മുൻ കാല സാരഥികളുടെ സ്മരണാർത്ഥം സ്മൃതിസംഗമത്തിൻ്റെ ഭാഗമായി ആഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഉത്തര കേരളത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങൾക്ക് സമ്മാനിച്ചു.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രൊഫ കെ പി ജയരാജൻ അധ്യക്ഷനായി.ആഘോഷ കമ്മറ്റി ജനറൽ കൺവീനർ പി രമേശൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ രഘു നന്ദിയും പറഞ്ഞു. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം ഹരിഗോവിന്ദ ഗീതവും അരങ്ങേറി.