
മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച്‌ച രാത്രി 9 മണിയോടെ മരണപെടുകയായിരുന്നു