
നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ 60-ാം വാർഷികത്തിൻ്റെ ഭാഗമായി ജേഴ്സി പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്നുവരുന്ന ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിൻ്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനവും ,സ്പോർട്സ്കിറ്റ് വിതരണവും, സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ടൂർണ്ണമെൻറിൽ ജില്ലയെ പ്രതിനിധികരിച്ച ബി ഏ സി ബാസ്ക്കറ്റ് ബോൾ അക്കാദമിയിലെ ആൽബിൻ, നന്ദന വിനോദ്, ശിവലക്ഷമി എന്നിവർക്കുള്ള അനുമോദനവും ഉപഹാര വിതരണവും
മുൻ സന്തോഷ് ട്രോഫി താരം കെ വിജയചന്ദ്രൻ നിർവഹിച്ചു. ബി ഏ സി പ്രസിഡൻ്റ് കെ രഘു അധ്യക്ഷത വഹിച്ചു. ദേശീയ വോളിബോൾ താരം സി കെ രതീഷ് മുഖ്യാതിഥിയായി. മുഖ്യപരിശീലകൻ പി.ഗോപാലകൃഷ്ണൻ, പി എസ് അനിൽകുമാർ, പി വി സുധാകരൻ, കേണൽ ഇവി നാരായണൻ, വികൃഷ്ണൻ, വിപ്രതിഷ്, സി സുകുമാരൻ, സി കെ ദിനേശൻ, എൻ ഷിബു എന്നിവർ സംസാരിച്ചു. ബി ഏ സി സെകട്ടറി എം ഗോപിനാഥൻ സ്വാഗതവും, ബി ഏ സി വൈസ് പ്രസിഡൻ്റ് ഇ ബൈജു നന്ദിയും പറഞ്ഞു.