
കാസർകോട്:യുവതിയേയും രണ്ടര വയസുകാരിയായ മകളേയും വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ
പെർള ഏൽക്കാന ദഡ്ഡികെമൂലയിലെ പരമേശ്വരി (42), മകൾ പത്മിനി എന്നിവരാണ് മരിച്ചത്. കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും കാണാത്തതിനാൽ വൈകിട്ട് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.