
കാസർകോട്: മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തളങ്കര എൻ. എ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ റിഫായി എന്ന ചിട്ടി റിഫായി (31) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവും അനുഭവിക്കണം. 2021 ജുലായ് 3 ന് വൈകിട്ട് ആറര മണിക്ക് കാസർകോട് തളങ്കര മാലിക്ദീനാർ പള്ളിക്ക് സമീപം വെച്ചാണ് ഇയാളെ മയക്കുമരുന്നുമായി കാസർകോട് സബ്ബ് -ഇൻസ്പെക്ടറായിരുന്ന ഷേക്ക് അബ്ദുൾ റസാഖ് അറസ്റ്റു ചെയ്തത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ,ഇപ്പോൾഹോസ്ദുർഗ് ഇൻസ്പെക്ടറുമായ പി.അജിത്ത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി.ചന്ദ്രമോഹൻ അഡ്വ: ചിത്രകല എന്നിവർ ഹാജരായി.