
ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്കർ ഈ മാസം 21ന് കാസർകോട്ട് എത്തുന്നു.വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയം റോഡിന് സുനിൽ ഗവാസ്ക്കറുടെ പേരിടുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കാസർക്കോട്ട് എത്തുന്നത്.വൈകിട്ട് 3 30ന് വിദ്യാനഗർ സ്റ്റേഡിയം ജംഗ്ഷൻ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കുക തുടർന്ന് സ്റ്റേഡിയം കൺവെൻഷൻ സെന്ററിൽ അദ്ദേഹത്തിന് സ്വീകരണവും ഒരുക്കും.കാസർകോട് നഗരസഭയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.