
കാഞ്ഞങ്ങാട്:ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി. കോഴിക്കോട് ബ്രില്ലിയൻറ് ദേവഗിരി സ്കൂൾ വിദ്യാർത്ഥിയായ അഫ്‍ഹം നാസറാണ് ജെ ഈ ഈ മെയിൻ സെഷൻ 1 പരീക്ഷയിൽ 99.6111 ശതമാനം മാർക്കോടെ വിജയം നേടി നാടിന്റെ അഭിമാനമായത് .
കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനും കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ ട്രഷററുമായ അഡ്വ കെ.എ .നാസറിന്റെയും ഹസീനയുടെയും മകനാണ് . അഫ്‍ഹാമിന്റെ മൂത്ത രണ്ടു സഹോദരങ്ങൾ ഐഐടി ചെന്നൈയിൽ നിന്നും എൻ ഐ ടീ കോഴിക്കോട് നിന്നും എഞ്ചിനീയർ ബിരുദം നേടി ദുബായിൽ എ ടി സി ബി ബാങ്കിലും സൈബർ സെക്യൂരിറ്റി കമ്പനിയിലും ജോലി ചെയ്യുന്നു .സഹോദരി എഞ്ചിനീയർ ബിരുദം നേടി സൈബർ സെക്യൂരിറ്റി കമ്പനിയിൽ ജോലി ചെയ്യുന്നു.