The Times of North

Breaking News!

മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 

നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം:ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് നാളെ കൊടിയേറും. 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് നടക്കുന്നത്. കൊടിയേറ്റ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ നിന്നും പൂണൂലും ദേവുരിയും സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ഉത്സവത്തിന് കൊടിയേറ്റും. വൈകുന്നേരം 6.30ന് ചെറുതാഴം വിഷ്ണുരാജും കാഞ്ഞിരങ്ങാട് അരുണ്‍ രാജും ചേര്‍ന്ന് ഇരട്ട തായമ്പക അവതരിപ്പിക്കും. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ആനപ്പുറത്ത് എഴുന്നള്ളത്തോടുകൂടിയാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് അഷ്ടപതി, പഞ്ചവാദ്യം, മേളം തുടങ്ങിയവ ഉണ്ടായിരിക്കും. ഫെബ്രുവരി 20 വ്യാഴാഴ്ച തിരുവഷ്ടമി ദിവസം വൈകുന്നേരം അരയി ചേരിക്കല്ല് നിവാസികളുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം നടക്കും. വൈകുന്നേരം കാഴ്ച ശീവേലി ഉത്സവത്തിന് സാക്‌സഫോണ്‍ കച്ചേരിയും, താളവാദ്യ കലാനിധി നീലേശ്വരം പ്രമോദ് മാരാരുടെ പ്രമാണത്തില്‍ സ്‌പെഷ്യല്‍ പഞ്ചവാദ്യവും ഉണ്ടായിരിക്കും. രാത്രി എട്ടുമണിക്ക് തൃപ്പൂണിത്തുറ വൈക്കം കലാമണ്ഡലം കരുണാകരന്‍ ആശാന്‍ സ്മാരക കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി കിരാതം അരങ്ങേറും. ഫെബ്രുവരി 21ന് കണ്ണൂര്‍ സംഘകല അവതരിപ്പിക്കുന്ന വില്‍ക്കലാമേള കതിവന്നൂര്‍ വീരന്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 22 വൈകുന്നേരം 4 മണിക്ക് നെല്ലിക്കാത്തുരുത്തി കഴകം ശ്രീ നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച വരവ് നടക്കും. ഫെബ്രുവരി 23 ഞായറാഴ്ച രാത്രി 8:30ന് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറ്റം കൊഴുവല്‍ കോട്ടം ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ എതിരേല്‍പ്പും തുടര്‍ന്ന് കോവിലകം ചിറയില്‍ ആറാട്ടും നടക്കും. തുടര്‍ന്ന് ഉത്സവത്തിന് കൊടിയിറങ്ങും

Read Previous

ഭീമനടിയിൽ കുളിക്കാൻ ഇറങ്ങിയി യുവാവ് പുഴയിൽ മുങ്ങി മരിച്ചു.

Read Next

ഭക്തമനസ്സുകൾ ഒഴുകിയെത്തി… കുംഭമാസത്തിൽ അടുക്കളക്കുന്നിലമ്മയ്ക്ക് പൊങ്കാല നിവേദ്യം..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73