The Times of North

Breaking News!

കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നു : പ്രകാശൻ കരിവെള്ളൂർ   ★  കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.   ★  കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ അന്തരിച്ചു   ★  അഞ്ച് പ്രഭാത നടത്തക്കാർ   ★  മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു   ★  കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്   ★  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദന്റെ മാതാവ് മാധവിയമ്മ അന്തരിച്ചു   ★  തണൽ വൃക്ഷമായി മാറിയ കൂക്കാനം മാഷ്: ഡോ:എം. ബാലൻ   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു   ★  പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം

ലഹരിക്കെതിരെ ഒഞ്ചേ നമ്മ- ഒന്നാണ് നമ്മൾ വേറിട്ട അനുഭവമായി

കാഞ്ഞങ്ങാട് : സോഷ്യൽ പോലീസിംഗ് ഡിവിഷൻ കാസർകോട് ജനമൈത്രി പോലീസ് ഹോസ്ദുർഗും ചേർന്ന് സംഘടിപ്പിച്ച ഒഞ്ചേ നമ്മ- ‘ഒന്നാണ് നമ്മൾ ‘ കലാസാംസ്കാരിക സായാഹ്നം കാഞ്ഞങ്ങാടിന് വേറിട്ട അനുഭവമായി. കാഞ്ഞങ്ങാട് ടൗൺ സ്ക്വയറിൽ ലഹരിക്ക് എതിരെ വ്യാത്യസ്ത പരിപാടികളാണ് നടന്നത്. ഈ തലമുറയെ വഴി തെറ്റിക്കുന്നത് ആര്? എന്ന വിഷയത്തിൽ കവികളായ നാലപ്പാടം പത്മനാഭൻ, വിനു വേലേശ്വരം, ഹോസ്ദുർഗ് ജിഎച്ച്എസ്എസ് പ്രിൻസിപ്പൾ ഡോ. എ. വി സുരേഷ്ബാബു ,കഥാകൃത്തുക്കളായ സുജീഷ് പിലിക്കോട്, സുരേഷ് കാനം, മാസ്റ്റർ പി യു. മിഥുൻ, പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു .കേരള കേന്ദ്ര സർവകലാശാല എം. നന്ദന മോഡറേറ്ററായി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരായ ഗായകരും ചേർന്ന് ഗാനമേള അവതിരിപ്പിച്ചു.

“കൈകോർക്കാം നല്ല നാളേക്ക് വേണ്ടി” സാംസ്‌കാരിക സംഗമം കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർപേർസൺ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്‌പ മുഖ്യാതിഥിയായി. അഡിഷണൽ എസ് പി പി.ബാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷനായി. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.എ. എം ശ്രീധരൻ,കവി വിഷ്‌ണുമംഗലം ദിവാകരൻ, ലയൺസ് പ്രസിഡൻ്റ് കാഞ്ഞങ്ങാട് ശ്യാമപ്രസാദ് പുറവങ്കര, ഹോസ്‌ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാർ, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ , എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്‌ പി ബാബു പെരിങ്ങേത്ത് സ്വാഗതവും സോഷ്യൽ പോലീസിംഗ് ഡിവിഷൻ ജില്ലാ കോഡിനേറ്റർ, എസ് ഐ പി.കെ.രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു. തുടർന്ന് പെരിയ നാടകവേദി ‘ഒരു വെയിൽ കാലത്ത് ‘ എന്ന നാടകവും അവതരിപ്പിച്ചു.

Read Previous

പയ്യന്നൂരിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണനും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസി. അരുൺ ആലയിലിനും നേരെ ആക്രമണം

Read Next

നീലേശ്വരം കുവാറ്റി പൊള്ളോടിലെ ഭാസ്കരൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73