
കാഞ്ഞങ്ങാട്:അമ്മായിയമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മരുമകൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഉദുമ ആറാട്ട് കടവ് പടിഞ്ഞാറെ മാളിയേക്കൽ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (70)യുടെ പരാതിയിലാണ് മകൻ ശ്രീധരൻ നായരുടെ ഭാര്യ കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ശ്രുതി ( 33 )ക്കെതിരെ കേസെടുത്തത്.ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന ശ്രുതി കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.അതേസമയം ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ കോടതി വിധിയുമായി എത്തിയ ശ്രുതിയെ ശ്രീധരൻ നായരും സഹോദരനും കമലാക്ഷിയമ്മയും ചേർന്ന് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയായി മറ്റൊരു കേസും പോലീസ് ചെയ്തിട്ടുണ്ട്.