
പ്രണയ ദിനത്തിൽ ജെസിഐ നീലേശ്വരം പൊതുജനങ്ങൾക്കായി നടത്തിയ “ഹാർട്ട് ടു ഹാർട്ട്” പരിപാടി ജനശ്രദ്ധയാകർഷിച്ചു. പ്രണയവും ബന്ധങ്ങളും ഇടകലർത്തിയുള്ള ചോദ്യങ്ങളുമായി ജെസിഐ പ്രവർത്തകർ സംവദിച്ചപ്പോൾ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ അതിൽ പങ്കുചേരാൻ താല്പര്യപൂർവ്വം മുന്നോട്ട് വന്നു. വാലെന്റൈൻസ് ഡേ യോട് അനുബന്ധിച്ച് നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് വൈകിട്ട് 4 മണി മുതൽ 6 മണി വരെയാണ് വ്യത്യസ്തമായ പരിപാടിയുമായി ജെസിഐ പ്രവർത്തകർ അണിനിരന്നത്. രസകരവും കൃത്യവുമായ ഉത്തരങ്ങൾ നൽകിയവർക്ക് സമ്മാനങ്ങളും നൽകി. ജെസിഐ പ്രസിഡന്റ് സംഗീത അഭയ്, സെക്രട്ടറി സജിനി സജീവ്, പ്രോഗ്രാം ഡയറക്ടർ അജയ് കൃഷ്ണ, അനീഷ്, സുമി, ശ്രീതു, അജേഷ്, അഭിമന്യു,വിപിൻ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.