
നീലേശ്വരം :എന്‍ എസ് എസ് വനിതാസമാജം നീലേശ്വരം മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ചേരും.
രാവിലെ ഒന്‍പത് മണി മുതല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ നീലേശ്വരം മേഖലയിലെ 15 കരയോഗങ്ങളിലെ വനിതാ സമാജം പ്രവര്‍ത്തകര്‍ സംബന്ധിക്കും. രാവിലെ ഒന്‍പത് മണിക്ക് പടിഞ്ഞാറ്റംകൊഴുവല്‍ കരയോഗം പ്രസിഡന്റ് പി കുഞ്ഞിരാമന്‍ നായര്‍ പതാക ഉയര്‍ത്തും. തുടർന്ന് പടിഞ്ഞാറ്റംകൊഴുവല്‍ വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര. എന്‍ എസ് എസ് ഹൊസ്‌ദുര്‍ഗ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് കെ പ്രഭാകരന്‍ നായര്‍ കണ്‍വെന്‍ഷനില്‍ ഉദ്‌ഘാടനം ചെയ്യും.ഹൊസ്‌ദുര്‍ഗ് താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് ടി വി സരസ്വതി ടീച്ചര്‍ അധ്യക്ഷയാകും. യൂനിയന്‍ സെക്രട്ടറി പി ജയപ്രകാശ് സംഘടനാകാര്യ വിശദീകരണം നടത്തും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ സ്‌ത്രീശാക്തീകരണത്തിന്റെ വര്‍ത്തമാനം എന്ന വിഷയം കുടുംബശ്രീ സി ടി സി സംസ്ഥാന പ്രസിഡന്റ് ദീപ എസ് നായരും സംരംഭകത്വം എന്ന വിഷയം ധനലക്ഷ്‌മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ എന്‍ അരവിന്ദാക്ഷനും അവതരിപ്പിക്കും. ഉച്ചയ്‌ക്ക് ശേഷം കലാപരിപാടികളും ശ്രീരത്‌നം അന്നൂര്‍ അവതരിപ്പിക്കുന്ന പിന്നല്‍ കോലാട്ടവുമുണ്ടാകും.