
കാസർകോട്:കൂടെ താമസിക്കുന്ന പെൺ സുഹൃത്തിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ബേള കുഞ്ചാറിലെ കെ എ ഖൈറുന്നീസ (32) യുടെ പരാതിയിൽ ആണ് സുഹൃത്ത് അബ്ദുൽ റഹ്മാനെതിരെയാണ് പോലീസ് കേസെടുത്തത്.സംശയരോഗം ഉള്ള അബ്ദുറഹ്മാൻ ഖൈറുന്നീസയെ കൈകൊണ്ട് കവിളത്തടിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.ഖൈറുന്നീസയുടെ വീട്ടിലാണ് അബ്ദുൽ റഹ്മാന്റെ താമസം.