
പെൻഷൻ പരിഷ്ക്കരണ നടപടി കൾ ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർ യൂണിയൻ നീലേശ്വരം നോർത്ത് വാർഷിക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.എസ്.പി.യു. സംസ്ഥാന സമിതി അംഗം പി.കെ.മാധവൻ നായർ ഉൽഘാടനം ചെയ്തു. കെ.സുജാതൻ മാസ്റ്റർ, ടി.വി. സരസ്വതിക്കുട്ടി ടീച്ചർ, കെ.വി.ഗോവിന്ദൻ ,വി രവീന്ദ്രൻ, വി.സുകുമാരൻ മാസ്റ്റർ, എം.ഗംഗാധരർ, കെ.പി.ശ്രീധരൻ നായർ , പി.ഭാർഗ്ഗവൻ എന്നിവർ സംസാരിച്ചു. കെ.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദമാരാർ സ്വാഗതവുംപി.വി.ഗോപാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു