
കരിന്തളം: പാറക്കോലിൽ വീട് തകർന്ന് ദമ്പതികൾക്ക് പരിക്കേറ്റു . പാറക്കോലിലെ ഏ . പി.മാണിക്കത്തിന്റെ വീടാണ് തകർന്നത്. ഉറങ്ങുകയായിരുന്ന എ.പി. മധു (47) ഭാര്യ ടി. പ്രീതി (37) എന്നിവർക്ക് പരുക്കേറ്റു. പ്രീതിക്ക് തലക്കും മധുവിന് കൈക്കുമാണ് പരുക്ക്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടം. കിനാനൂർ – കരിന്തളം പഞ്ചായത്തംഗം ടി.എസ്.ബിന്ദു. പാറക്കോൽ രാജൻ .സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി.തങ്കരാജൻ എന്നിവർ സന്ദർശിച്ചു.