
പാതിവിലക്ക് സ്കൂട്ടിയും ലാപ്ടോപ്പും വാഗ്ദാനം ചെയ്ത് തൊടുപുഴയിലെ അനന്തകൃഷ്ണൻ കാസർകോട്ടേ ക്ലബ്ബിൽ നിന്നും തട്ടിയെടുത്തത് 30.50ലക്ഷം രൂപ .സംഭവത്തിൽ മാര്‍പ്പനടുക്കം മൈത്രി ലൈബ്രറി ആൻഡ് റീഡിങ് റൂമിൻ്റെ പ്രസിഡൻറ് കുമ്പഡാജെ ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരിയുടെ പരാതിയിൽ അനന്തകൃഷ്ണനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. ക്ലബ്ബിൻറെ പരിധിയിലെ 36 ആളുകൾക്ക് പാതിവിലക്ക് സ്കൂട്ടിയും 36 പേർക്ക് ലാപ്ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പല ഘട്ടങ്ങളിലായി ഇത്രയും രൂപ തട്ടിയെടുത്തത്.കഴിഞ്ഞവർഷം മാർച്ച് 26 മുതൽ നവംബർ 30 വരെയുള്ള തീയതികളിലാണ് അനന്തകൃഷ്ണൻ പണം തട്ടിയെടുത്തത്.