The Times of North

കള്ള ടാക്സികൾക്കെതിരെ പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

കാസർഗോഡ് :അനധികൃതമായി ഓടുന്ന കള്ള ടാക്സികൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചും ഇൻഷുറൻസ് തുക വർദ്ധിപ്പിച്ചതിനെതിരെയും ജിപിഎസ് സംവിധാനത്തിലേക്ക് വരുമ്പോൾ ഉണ്ടാവുന്ന വലിയ ബാധ്യതയ്ക്കെതിരെയും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഉമേഷ്‌ കള്ളാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി ബഷീർ വെള്ളരിക്കുണ്ട്,ജില്ലാ സെക്രട്ടറി വിനീഷ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.ശശികുമാർ പാണത്തൂർ സ്വാഗതവും ജില്ലാ ട്രഷർ അശോകൻ കാസർഗോഡ് നന്ദി യും പറഞ്ഞു

Read Previous

സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെതിരെ എഐഎസ്എഫ്

Read Next

നീലേശ്വരം വട്ടപ്പൊയിലിലെ അമ്പൂട്ടി വളപ്പിൽ എ വി ദാമോദരൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73