
പുല്ലൂർ:സംസ്കൃതി പുല്ലൂരിൻ്റെ നേതൃത്വത്തിൽ വനിതകൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ ക്ലാസിന് തുടക്കമായി. സംസ്കൃതി പുല്ലൂർ മുതിർന്ന അംഗം റിട്ടയേർഡ് കൃഷി അസിസ്റ്റൻ്റ് നാരായണി കരക്കക്കുണ്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു. സംസ്കൃതി വനിത വേദി പ്രസിഡണ്ട് തങ്കമണി ശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്കൃതി സെക്രട്ടറി എ ടി ശശി, വി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിലീന നമേഷ് പരിശീലനത്തിന് നേതൃത്വം നൽകി
Tags: news Yoga Class