The Times of North

കാലിക്കടവിൽവൻ പുകയില ഉൽപ്പന്നവേട്ട; 100 ചാക്ക് നിരോധിത പുകയിലഉല്പന്നങ്ങളുമായി ഉപ്പയും മകനും പിടിയിൽ

കാലിക്കടവിൽ 100 ചാക്ക് നിരോധിത പുകയിലഉല്പന്നങ്ങളുമായി ഉപ്പയും മകനും പിടിയിൽ. കാലിക്കടവ് ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരമണിയോടെ ചന്തേര എസ് ഐ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വാനിൽ ഉണ്ടായിരുന്ന കാസർഗോഡ് മധൂർ നാഷണൽ നഗർ ജയ്മാത സ്കൂളിന് സമീപത്തെ ബിസ്മില്ല ഹൗസിൽ ഷമീർ ഇയാളുടെ ഉപ്പ യൂസഫ് എന്നിവരെ അറസ്റ്റ് ചെയ്തു.

സിവിൽ പോലീസ് ഓഫീസർ ഹരീ,ഷ് ഹോം ഗാർഡ് രാജൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Read Previous

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

Read Next

ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73