
കാസർകോട്: ഭർത്താവിനെ വിട്ടുകൊടുത്തില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യയുടെ പരാതിയിൽ ഭർത്താവിൻറെ ബിസിനസ് പാർട്ണറായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബേള വീർമനടുക്കത്തെ ജബൽനൂർ മൻസിൽ കുഞ്ഞഹമ്മദിന്റെ മകൾ ബികെ ഹലീമത്ത് ഷർമിന(30) യുടെ പരാതിയിൽ ഭർത്താവിൻറെ ബിസിനസ് പാർട്ടറായ ഉപ്പളയിലെ മുംതാസിനെതിരെയാണ് പോലീസ് കേസെടുത്തത്. ഭർത്താവിനെ വിട്ടു നൽകണമെന്നും അല്ലെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ തന്നെയും മക്കളെയും വധിക്കുമെന്ന് മുംതാസ് ഭീഷണിപ്പെടുത്തിയതായി ഷർമിന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു