
പയ്യന്നൂർ. യുവാവിനെ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെട്ടം ചിറ്റ്സ് ഉടമയായിരുന്ന ചിറ്റാരിക്കാൽ പാലാ വയൽ സ്വദേശിയും പയ്യന്നൂർ അന്നൂർ കൊരവയലിൽ താമസക്കാരനുമായ
സിബി വെട്ടം എന്ന സിബി ഡൊമിനിക്കിനെ (60) പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ പി ശ്രീഹരിയും സംഘവും അറസ്റ്റു ചെയ്തു.രണ്ടു പ്രതികൾ ഒളിവിലാണ്. പ്രതി നടത്തുന്ന വ്യാജ ലീഗൽ സർവ്വീസ് സൊസൈറ്റിക്കെതിരെ നിയമ നടപടിയെടുപ്പിക്കുമെന്ന് പറഞ്ഞ വിരോധത്തിൽ പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപം സിറ്റി സെൻ്ററിൽ എം സ്റ്റാർ സർവ്വീസ് നടത്തുന്ന പുളിങ്ങോം വാഴക്കുണ്ടത്തെ അബ്രഹാമിൻ്റെ മകൻ പി.എ സുമേഷിനെ (45) യാണ്കൊലപ്പെടുത്താൻ ശ്രമിച്ചത് ശനിയാഴ്ച രാത്രി 9.30 മണിക്ക് ആണ് സംഭവം.നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സിബി വെട്ടം
കാസർകോട് ബളാൽ സ്വദേശിയായ മറ്റു കേസുകളിൽ ജാമ്യത്തിലിറങ്ങിയ ക്രിമിനൽ ഹാഷിം, കണ്ടാലറിയാവുന്ന മറ്റൊരാൾ, എന്നിവരുടെ സഹായത്തോടെ മുഖം മറച്ചാണ് പയ്യന്നൂർ സെൻ്റ് മേരീസ് സ്കൂളിന് സമീപത്തെ സിറ്റി സെൻ്റർ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന എംസ്റ്റാർ സർവ്വീസ് എന്ന സ്ഥാപനത്തിൽ അക്രമം നടത്തിയത്. അതേ കെട്ടിടത്തിൽ സിബിവെട്ടം നടത്തുന്ന സ്ഥാപനം വ്യാജ ലീഗൽ സർവ്വീസ് സൊസൈറ്റിയാണെന്നും ഇതിനെതിരെ പരാതിക്കാരൻ നിയമ നടപടിയെടുക്കുമെന്ന് പറഞ്ഞ വിരോധത്തിൽ മൂന്നാം പ്രതിയായ സിബി വെട്ടത്തിൻ്റെ നിർദേശപ്രകാരം ഒന്നും രണ്ടും പ്രതികൾ മുഖം മറച്ച് അതിക്രമിച്ച് കയറി പരാതിക്കാരനെ കൊലപ്പെടുത്തുന്നതിനായി രണ്ടാം പ്രതി സോഡ കുപ്പി കൊണ്ട് തലക്ക് അടിക്കുകയും ഒന്നാം പ്രതി സ്റ്റീൽ കത്തി കൊണ്ട് പള്ളക്കും നെഞ്ചത്തും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.രണ്ടു ദിവസം മുമ്പ് ഭാര്യയുടെ മാതാവിനെ കൊണ്ട് സിബി വെട്ടം സുമേഷിനെതിരെ ഫോണിൽ അശ്ലീല സന്ദേശമയച്ചുവെന്ന പരാതിയും പയ്യന്നൂർ പോലീസിൽ കൊടുപ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിച്ചു.