
നീലേശ്വരം: വിദ്യാർത്ഥി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥി പടിഞ്ഞാറ്റം കൊഴുവ്വലിലെ ബാബു- ശോഭ ദമ്പതികളുടെ മകൻ നവനീത് (15 )ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽ കുഴഞ്ഞുവീണ നവനീതിനെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.