
കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗം വെള്ളി വൈകിട്ട് അഞ്ചിന് നോർത്ത് കോട്ടച്ചേരിയിൽ സീതാറാം യച്ചൂരി- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ നടക്കും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
അരലക്ഷം പ്രവർത്തകർ പൊതുയോഗത്തിനെത്തും. കേന്ദ്രീകരിച്ച പ്രകടനമില്ല. വാഹനത്തിൽ നിന്ന് ഇറങ്ങി ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും. സമ്മേളനത്തിന്റെ ഭാഗമായുള്ള ചുവപ്പുസേനയുടെ മാർച്ച് വൈകിട്ട് നാലിന് അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്തുനിന്നും തുടങ്ങും. റോഡിന്റെ കിഴക്കുഭാഗത്തിലൂടെ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയിൽ ചുവപ്പുസേന നോർത്ത് കോട്ടച്ചേരിയിലേക്ക് മാർച്ച് ചെയ്യും.
വാഹനപാർക്കിങ് ഇങ്ങനെ:
വളണ്ടിയർമാരുടെ വാഹനം: അലാമിപ്പള്ളി ബസ്‌സ്‌റ്റാൻഡ് പരിസരത്ത് ഇറക്കി അലാമിപ്പള്ളിയിലും കൊവ്വൽപള്ളിയിലുമായി പാർക്ക് ചെയ്യണം.
പനത്തടി, ബളാൽ പഞ്ചായത്തുകളും ബേഡകം ഏരിയയും: കിഴക്കംകരയിൽ ഇറക്കി, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം പരിസരത്ത് പാർക്ക് ചെയ്യണം.
നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിൽ ഇറക്കി മലനാട് ബാറിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തൃക്കരിപ്പൂർ ഏരിയ: കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിൽ ഇറക്കി മേൽപ്പാലം വഴി പോയി ഗർഡർവളപ്പിനടുത്ത് പാർക്ക് ചെയ്യണം.
പുല്ലൂർ പെരിയ പഞ്ചായത്ത്: കുശവൻകുന്നിറക്കി മൻസൂർ ആശുപത്രിക്ക് എതിർവശത്തുള്ള ഗ്രൗണ്ടിൽ
മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്ത്: മേലാങ്കോട്ട് ഇറക്കി മേലാങ്കോട്ടും ദുർഗാ സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഉദുമ ഏരിയകൾ: അതിഞ്ഞാലിൽ ഇറക്കി മാണിക്കോത്ത് റോഡരികിലും അജ്‌വാ ഫ്രൂട്ട്‌സിന്റെ തെക്കും വടക്കുമുള്ള പറമ്പിൽ പാർക്ക് ചെയ്യണം.