
മുസ്ലിം ലീഗ് നേതാവും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന വികെപി ഹമീദലിയുടെ നിര്യാണത്തിൽസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷംസുദ്ദീൻ അറിഞ്ചിറ
അനുശോചിച്ചു. പടന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും നാടിന്റെ സമഗ്രമായ വികസന പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന ഹമീദലിയുടെ വിയോഗം നാടിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ഷംസുദ്ദീൻ അറിഞ്ചിറ പറഞ്ഞു.
ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന വി.കെ.പി.ഹമീദലി ഇന്നലെ രാത്രി 12 മണിയോടെയാണ് മരണപ്പെട്ടത്. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു.പടന്നയിലെ മൈമ ഇംഗ്ലീഷ് മീഡിയ സ്‌കൂൾ ചെയർമാൻ,പള്ളി ഭാരവാഹിത്വം തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: നാസിറു. മക്കൾ: ഇർഫാൻ, ഇർഷാദ്,ഇനാസ,ഹ ജാസ്.ഖബറടക്കം വ്യാഴാഴ്‌ച വൈകുന്നേരം പടന്ന വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.