നീലേശ്വരം:വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മത്സരം നടത്തി സഹപ്രവർത്തകരുടെ വ്യത്യസ്തമായ യാത്രയയപ്പ്. സ്റ്റേഷനിലെ നാല് ടീമുകളായി തിരിഞ്ഞ് മത്സരം നടത്തി സമാപന സമ്മേളനത്തിലാണ് സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മൈതാനത്ത് വെച്ച് സ്നേഹോപഹാരം സമർപ്പിച്ച് യാത്രയയപ്പ് നൽകിയത്.കോട്ടപ്പുറം റിയോ അറീന ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണ്ണമെൻറ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്ത്. എസ് ഐ വിഷ്ണുപ്രസാദിന് ഉപഹാരവും നൽകി. സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ വിരതീഷ് അധ്യക്ഷനായി. ടൂർണ്ണമെന്റിലെ വിജയികൾക്ക് നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് സമ്മാനദാനം നിർവഹിച്ചു.നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഷംസുദ്ദീൻ അരുംചിറ, ഇ ഷജീർ , ജനമൈത്രി ഉപദേശക സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോയിൻറ് സെക്രട്ടറി കെ പി വി രാജീവൻ, കെ പി എ ജില്ലാ ട്രഷറർ പി.വി സുധീഷ് നീലേശ്വരം സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ വി രാജേന്ദ്രൻ , സെക്രട്ടറി രാധാകൃഷ്ണൻ നായർ സംഘാടകസമിതി ചെയർമാൻ ദിലീഷ് പള്ളിക്കൈ എന്നിവർ സംസാരിച്ചു.