പള്ളിക്കര : എഴുത്തിന്റെ കുലപതി എം ടി വാസുദേവൻ നായരുടെയും ഭാവഗായകൻ പി ജയചന്ദ്രന്റെയും നിര്യാണത്തിൽ ബേക്കൽ ആർട്ട് ഫോറം അനുസ്മരണം നടത്തി. അനുസ്മരണ യോഗം റിട്ട. ഡി വൈ എസ് പി; കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ആർട്ട് ഫോറം പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷനായി.
ജയചന്ദ്രന്റെ ഗാനങ്ങൾ പാടിയും പറഞ്ഞും “അനുരാഗ ഗാനം പോലെ” എന്ന പരിപാടി രാജേഷ് കൂട്ടകനി അവതരിപ്പിച്ചു. ആർട്ട് ഫോറം സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മുഖ്യ രക്ഷാധികാരി കെ ഇ എ ബക്കർ, കെ എൻ രാജേന്ദ്ര പ്രസാദ്, സി എ സുൽഫിക്കറലി, ഗോപാലൻ പള്ളികര, സാലിം ബേക്കൽ എന്നിവർ സംസാരിച്ചു.
ഖാലിദ് പള്ളിപ്പുഴ, സരിത ദാമോദരൻ,ഡോ.റെനിൽ രാജ് എന്നിവർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.