കരിന്തളം:കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ ചേനറ്റാടിയിൽ താമസിക്കുന്ന കെ വി ശ്രീജ (42)ക്യാൻസർ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി കോഴിക്കോട് എം വി ആർ ക്യാൻസർ സെൻററിൽ ചികിത്സയിലാണ്.നിലവിൽ തന്നെ ചികിത്സക്കായി ഭീമമായ തുക ചെലവായിട്ടുണ്ട്.തുടർ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.ഇത്രയും വലിയ സംഖ്യ നിർധനരായ ശ്രീജയുടെ കുടുംബത്തിന് താങ്ങുവാൻ കഴിയുന്നതല്ല.അതിനാൽ ശ്രീജയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ പി സുജിത്ത്കുമാർ ചെയർമാനും ,സി പുഷ്പൻ കൺവീനറുമായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.മുഴുവനാളുകളുടെയും സഹായങ്ങൾ ഉണ്ടാവണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ കേരള ബാങ്ക് പരപ്പ ബ്രാഞ്ചിലെ
181312801200656
ഐ എഫ് എസ് സി: KSBK0001813 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാം
ഗൂഗിൾ പേ നമ്പർ :9961928268